KeralaNews

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ ശ്രീവാസ്തവ തനിക്കും ബാധകമോ എന്ന് വ്യക്തമാക്കി സെൻകുമാർ

തിരുവനന്തപുരം: സര്‍ക്കാരുമായി ഒരു വിധത്തിലുമുള്ള ഏറ്റുമുട്ടലിന് ഉദ്ദേശിക്കുന്നില്ലെന്ന് ടിപി സെൻകുമാർ. രമണ്‍ ശ്രീവാസ്തവ തന്റെ ഉപദേശകനല്ല, അദ്ദേഹം മുഖ്യമന്ത്രിയുടെ ഉപദേശകനാണെന്നും താൻ ഉപദേശകരെ വെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സെൻകുമാർ പറഞ്ഞു. ചുമതലയേറ്റടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് നല്ലതായ കാര്യങ്ങള്‍ ചെയ്യുക എന്നതിനാണ് ഇനി പ്രാധാന്യം നൽകുക. ഗതാഗത അപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള നടപടികള്‍ക്ക് വീണ്ടും തുടക്കം കുറിക്കും. സ്ത്രീസുരക്ഷ സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷയ്ക്ക് ആവശ്യമായ രീതിയില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button