NewsInternational

പാകിസ്ഥാനിൽ ചോദ്യപേപ്പർ ചോർച്ച; ഇന്ത്യൻ സിം കാർഡുകളെ പഴിചാരി വിദ്യഭ്യാസമന്ത്രി

ഇ​സ്​​ലാ​മാ​ബാ​ദ്​: പാകിസ്ഥാനിലെ സി​ന്ധ്​ പ്ര​വി​ശ്യ​യി​ല്‍ പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ത്തു​ന്ന​തി​ന് പിന്നിൽ ഇന്ത്യൻ സിം കാർഡുകളെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ജാം ​മെ​ഹ്​​താ​ബ്​ ദെ​ഹാ​ര്‍ ആരോപിച്ചു. ഇ​ന്‍​റ​ര്‍​മീ​ഡി​യ​റ്റ്​ ത​ല പ​രീ​ക്ഷ​യു​ടെ ഫി​സി​ക്​​സ്​ ചോ​ദ്യ പേ​പ്പ​ര്‍ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന്​ 40 മി​നിറ്റ് മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇ​ന്ത്യ​ന്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ സിം ​കാ​ര്‍​ഡു​ക​ളാ​ണ്​ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന്​ തെ​ളി​ഞ്ഞ​താ​യി മന്ത്രി വ്യക്തമാക്കി.

അ​തി​ര്‍​ത്തി ജി​ല്ല​യാ​യ ത​ര്‍​പാ​ര്‍​ക​റി​ല്‍ ഇ​ന്ത്യ​ന്‍ സിം ​കാ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​താ​യും സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം നടത്തുമെന്നും ജാം ​മെ​ഹ്​​താ​ബ്​ ദെ​ഹാ​ര്‍ വ്യക്തമാക്കി. സം​ഭ​വ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണെ​ന്നും ഫെ​ഡ​റ​ല്‍ ഇ​ന്‍​വെ​സ്​​റ്റി​ഗേ​ഷ​ന്‍ ഏ​ജ​ന്‍​സി​യോ​ടും ഭീ​ക​ര​വി​രു​ദ്ധ വ​കു​പ്പി​നോ​ടും സ​ര്‍​ക്കാ​ര്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button