ലണ്ടന്‍: ബ്രിട്ടനില്‍ ബന്ധുവീട്ടിലെ കോണിപ്പടിയില്‍ നിന്ന് തെന്നിവീണ് ഗുരതരവാസ്ഥയിലായിരുന്ന മലയാളി യുവതി മരിച്ചു. പത്തനംതിട്ട വയലത്തല സ്വദേശി ഷിജു ജോണിന്റെ ഭാര്യ കോട്ടയം സ്വദേശിനി ജിന്‍സി(21)യാണ് യുകെയിലെ ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞവര്‍ഷമായിരുന്നു ഷിജുവുമായുള്ള ജിന്‍സിയുടെ വിവാഹം. മൂന്നുമാസം മുന്‍പ് സ്റ്റുഡന്റ് വിസയിലാണ് ജിന്‍സി ബ്രിട്ടനിലെ ല്യൂട്ടനിലെത്തിയത്. ഭര്‍ത്താവിന്റെ സഹോദരന് ബൈജുവിന്റെ കുടുംബത്തിനൊപ്പമായിരുന്നു ജിന്‍സിയുടെ താമസം.ആശ്രിത വിസ ലഭിച്ചതിനെ തുടര്‍ന്ന് ജിന്‍സിയുടെ ഭര്‍ത്താവ് ഷിജു കഴിഞ്ഞദിവസമാണ് ബ്രിട്ടനിലേക്ക് പുറപ്പെട്ടത്. ഭര്‍ത്താവ് യുകെയിലെത്തുന്നതിന്റെ തലേദിവസം വീട്ടില്‍ ഭക്ഷണം കഴിച്ചശേഷം മുകള്‍ നിലയിലെ മുറിയില്‍ ഉറങ്ങാനായി പോകുമ്പോഴായിരുന്നു അപകടം. മുകളിലേക്ക് കയറുന്നതിനിടെ കാല്‍തെന്നി താഴെ വീഴുകയായിരുന്നു.
രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമാകുകയായിരുന്നു. ആദ്യം ലൂട്ടനിലെ ആശുപത്രിയിലും പിന്നീട് കേംബ്രിജ് ആദംബ്രൂക് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരിക രക്തശ്രാവമാണ് നില ഗുരുതരമാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ജിന്‍സിയുടെ വെന്റിലേറ്റര്‍ സൗകര്യം ഭര്‍ത്താവ് ഷിജു എത്തിയയുടന്‍ നീക്കം ചെയ്യുകയായിരുന്നു. ഭാര്യക്കൊപ്പം കഴിയാന്‍ ആശ്രിത വിസയിലെത്തിയ ഷിജുവിന് ഭാര്യയുടെ മരണത്തിന് സാക്ഷിയാകേണ്ടിവന്നു. മലയാളികളെങ്കിലും പൂനെയില്‍ സ്ഥിരതാമസമാണ് ജിന്സുടെ കുടുംബം. മൃതേദഹം നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
ഫെബ്രുവരിയില്‍ ഈസ്റ്റ് ഹാമില്‍ സന്തോഷ് നായര്‍ എന്ന യുവാവും കോണിപ്പടി ഇറങ്ങവേ തലയിടിച്ചു വീണു മരണമടഞ്ഞിരുന്നു. ഇതിന് സമാനമായാണ് ഇപ്പോള്‍ ല്യൂട്ടനില്‍ നിന്നുള്ള മലയാളി യുവതിയുടെ അപകടമരണ വാര്‍ത്തയുമെത്തിയത്.
Post Your Comments