KeralaNews

മൂന്നാർ കയ്യേറ്റം; ഒഴിപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറായി

മൂന്നാര്‍: ഇടുക്കി കളക്ടറുടെയും ദേവികുളം സബ്കളക്ടറുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തിൽ മൂന്നാറിലെ കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കി. ഒഴിപ്പിക്കേണ്ടവരുടെ ലിസ്റ്റില്‍ വൈദ്യുതമന്ത്രി എംഎം മണിയുടെ സഹോദരനായ എംഎം ലംബോധരനുള്ളതായി സൂചനയുണ്ട്. സ്റ്റേ നടപടികളുടെ കാലാവധി കഴിഞ്ഞവ, നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്തവ, സമീപകാലത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറിയത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, ചിത്തിരപുരം, പള്ളിവാസല്‍ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ കയ്യേറ്റം നടന്നിട്ടുള്ളത്. മൂന്ന് സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ കുടിയേറ്റം നടത്തിയ കര്‍ഷകരെയും തോട്ടം തൊഴിലാളികളെയും ഒഴിപ്പിക്കില്ലെന്നാണ് റിപ്പോർട്ട്. അനധികൃതനിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിന് പകരം സര്‍ക്കാര്‍ ഏറ്റെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button