ന്യൂഡല്‍ഹി : വാതകച്ചോര്‍ച്ചയെ തുര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ദക്ഷിണ ഡല്‍ഹിയിലെ തുഗ്ലക്കാബാദിലുള്ള റാണി ഝാന്‍സി സ്‌കൂളിലെ നൂറോളം വിദ്യാര്‍ത്ഥികളെ സ്‌കൂളിനടുത്തുള്ള കണ്ടയനറില്‍ നിന്നും വാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്‍ലാന്റ് കണ്ടയനര്‍ ഡിപ്പോട്ടിന് അടുത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഏത് തരത്തിലുള്ള വാതകമാണ് ചോര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. കുട്ടികളുടെ കണ്ണിലും തൊണ്ടയിലും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വൈസ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Post Your Comments