KeralaLatest NewsNews

അനുകൂല പ്രസ്താവന : ഖമറുന്നിസക്കെതിരെ നടപടിയില്ല

മലപ്പുറം : ബി.ജെ.പിയുടെ ഫണ്ടുശഖരണത്തിന്റെ പ്രാദേശിക ഉദ്ഘാടനം നിര്‍വഹിക്കുകയും അനുകൂലമായി പ്രസ്താവന നടത്തുകയും ചെയ്ത വനിതാലീഗ് നേതാവിനെതിരെ നടപടി വേണ്ടെന്ന് മുസ്ലിംലീഗ് തീരുമാനം. വ്യാഴാഴ്ച തിരൂരിലെ വീട്ടിലാണ് വിവാദമായ ചടങ്ങ് നടന്നത്. ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റിന് ഫണ്ട് കൈമാറിയശേഷം ഖമറുന്നിസ മാധ്യമങ്ങളുടെ മുന്നില്‍ പ്രസ്താവനയും നടത്തി. ഇതില്‍ ബി.ജെ.പി.

കേരളത്തിനകത്തും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും അവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും പറഞ്ഞതാണ് വിവാദമായത്. വനിതാലീഗ് സംസ്ഥാന അധ്യക്ഷയും സാമൂഹികക്ഷേമ ബോര്‍ഡ് അധ്യക്ഷയുമായ ഡോ. ഖമറുന്നിസ് അന്‍വറിനെതിരായ നടപടിയാണ് സംസ്ഥാന നേതൃത്വം അവസാനിപ്പിച്ചത്. അവരുടെ മാപ്പപേക്ഷ പരിഗണിച്ചാണിതെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെ ലീഗ് നേതൃത്വം രംഗത്തെത്തി. പാണക്കാട്ട് ചേര്‍ന്ന ഉന്നതതലയോഗം ഖമറുന്നിസയോട് വിശദീകരണം ചോദിച്ചു. പാണക്കാട് ഹൈദരലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളാണ് പങ്കെടുത്തത്. കുറേക്കാലമായി ലീഗിന്റെ വനിതാവിഭാഗം അധ്യക്ഷയായി പ്രവര്‍ത്തിക്കുന്ന ഖമറുന്നിസ പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിയമസഭയിലേക്ക് മത്സരിച്ച ഏക വനിതാനേതാവാണ്.

shortlink

Related Articles

Post Your Comments


Back to top button