KeralaLatest NewsNews

അപമാനം പേറി അടങ്ങിയിരിക്കരുതെന്ന് ഖമറുന്നീസയോട് കെ.സുരേന്ദ്രന്‍

കോഴിക്കോട്: അപമാനം സഹിച്ച് അടങ്ങയിരിക്കരുതെന്ന് വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറൂന്നിസ അന്‍വറിനോട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരേയും ആകര്‍ഷിക്കുന്നുണ്ടെന്നും അതു തുറന്ന് പറയാനുള്ള ആര്‍ജ്ജവമാണ് ഖമറൂന്നിസ അന്‍വര്‍ കാണിച്ചതെന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബിജെപിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് ബിജെപിയെ പ്രശംസിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന മുസ്ലീം ലീഗ് നേതൃത്വം ഡോ.ഖമറുന്നീസയെ പുറത്താക്കിയത്. ഇതിന് തൊട്ടുപിന്നാലെ ലീഗ് നേതാക്കളുടെ സ്വഭാവദൂക്ഷ്യത്തെക്കുറിച്ച് ആരോപണമുന്നയിച്ച് ഖമറുന്നീസയുടെ മകന്‍ അസ്ഹര്‍ നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്‍ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇതിനിടെ ഖമറുന്നീസയെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകളും വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍, ഖമറുന്നീസയെ പുകഴ്ത്തിക്കൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ബിജെപിയിലേക്ക് അവരെ പരോക്ഷമായി സ്വാഗതം ചെയ്യുന്നതാണ് സുരേന്ദ്രന്റെ പോസ്റ്റ്.

സമ്മര്‍ദ്ദം കാരണം ഖേദപ്രകടിപ്പിച്ചെങ്കിലും നട്ടെല്ലുള്ള നേതാവാണ് ഖമറൂന്നിസ അന്‍വറെന്നും അവരുടെ മകന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി കൂടിവായിക്കുമ്‌ബോള്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും കെ.സുരേന്ദ്രന്‍ പറയുന്നു.

അനന്തമായ സാധ്യതകളാണ് ഈ നിലപാടിലൂടെ അവര്‍ തുറന്നിട്ടിരിക്കുന്നത്. ഒന്നുകില്‍ അപമാനം സഹിച്ച് അടങ്ങിയിരിക്കുക അല്ലെങ്കില്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്ലീം സ്ത്രീകളെ സഹായിക്കാനും തയ്യാറാവുക.. ഇതില്‍ രണ്ടാമത്തെ മാര്‍ഗ്ഗം അവര്‍ സ്വീകരിക്കുമെന്നാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്…. കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….
”ഖമറുന്നീസ അന്‍വര്‍ ഒരു ഒററപ്പെട്ട വ്യക്തിയല്ല. ഇങ്ങനെ ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ച് മുസ്‌ളീം വനിതകള്‍. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരേയും ആകര്‍ഷിക്കുന്നുണ്ട്. അതു തുറന്നു പറയാനുള്ള തന്രേടം പലര്‍ക്കുമില്ലെന്നേയുള്ളൂ. സമ്മര്‍ദ്ദം കാരണം ഖേദം പ്രകടിപ്പിക്കേണ്ടി വന്നെങ്കിലും അവര്‍ നട്ടെല്ലുള്ള ഒരു വനിതാ നേതാവു തന്നെയാണ്. അവരുടെ മകന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു വായിക്കുന്‌പോള്‍ അവരുടെ നിലപാട് ബോധ്യമാവും. അനന്തമായ സാധ്യതകളാണ് ഈ നിലപാടിലൂടെ അവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ഒന്നുകില്‍ അപമാനം സഹിച്ച് അടങ്ങിയിരിക്കുക. അല്ലെങ്കില്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനിന്ന് നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്‌ളീം സ്ത്രീകളെ സഹായിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുക. രണ്ടാമത്തേതാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്…..”
https://www.facebook.com/KSurendranOfficial/posts/1352707741480525:0

shortlink

Related Articles

Post Your Comments

Related Articles


Back to top button