മലപ്പുറം: മുസ്ലീംലീഗ് നേതൃത്വത്തിനെതിരേ സ്വഭാവദൂഷ്യമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്താക്കപ്പെട്ട വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വറിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബിജെപിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്യുകയും ബിജെപിയെ പുകഴ്ത്തി സംസാരിച്ചതിന്റെയും പേരില്‍ ഡോ. ഖമറുന്നീസ അന്‍വറെ മാാറ്റിയതിന് പിന്നാലെയാണ് മകന്‍ അസ്ഹര്‍ എം പള്ളിക്കല്‍, ലീഗ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
മുസ്ലീമിന് നിഷിദ്ധമായ മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗരതിയും ചെയ്യുന്ന നേതാക്കളെ ആക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റ്. ഇത്തരം കാര്യം ചെയ്യുന്നവരുടെ ലിസ്റ്റ് തന്നെ തരാമെന്നും ഇതുവരെയും ഇത്തരം അനിസ്ലാമിക കാര്യങ്ങള്‍ ചെയ്യുന്നവരെ മുസ്ലീം ലീഗില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടോയെന്നും അസ്ഹര്‍ ചോദിക്കുന്നു.
ബിജെപിക്ക് സംഭാവന കൊടുത്തുകൊണ്ട് ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്യുകയും ബിജെപിയെ പുകഴ്ത്തി സംസാരിച്ചതിനുമാണ് ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍ പാണക്കാട് തങ്ങള്‍മാരുടെ പക്കല്‍ ആരു ചെന്നാലും ഇതുതന്നെ ചെയ്യാറുണ്ട്. പിന്നെ ഇതുതമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്ന് അസ്ഹര്‍ ചോദിക്കുന്നു.
ആകെ ലീഗില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത് ആകെ സേട്ടുസാഹിബിനെ മാത്രമാണെന്നും അത് എന്തിനാണെന്ന് അറിയാമല്ലോയെന്നും അസ്ഹര്‍ ചോദിക്കുന്നു. ഖമറുന്നീസ അന്‍വറിന്റെ മൂത്ത മകനാണ് കോഴിക്കോട്ട് ബിസിനസുകാരനായ അസ്ഹര്‍.
പോസ്റ്റിന്റെ പൂര്‍ണരൂപം..
https://www.facebook.com/azhar.mpallikkal/posts/1897526183606467
Post Your Comments