ഹൈദരാബാദ്: തെലങ്കാന പോലീസിനെതിരായ വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു.തെലുങ്കാന രാഷ്ട്രസമിതി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മുസ്ലിം യുവാക്കളെ കെണിയില്‍ വീഴ്ത്താന്‍ തെലങ്കാന പോലീസ് ഭീകര സംഘടനയായ ഐ.എസ്സിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് നടത്തുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്.
Telangana Police has set up a bogus ISIS site which is radicalising Muslim Youths and encouraging them to become ISIS Modules.
— digvijaya singh (@digvijaya_28) May 1, 2017
ട്വിറ്ററിലൂടെയായിരുന്നു ദിഗ്വിജയ് സിങ്ങിന്റെ അഭിപ്രായ പ്രകടനം.പ്രസ്താവനയ്ക്കെതിരെ തെലങ്കാന പോലീസ് ശക്തമായി രംഗത്തെത്തിയിരുന്നു. ഇത്തരം പരാമര്‍ശം ഭീകരവിരുദ്ധ നീക്കം നടത്തുന്ന പോലീസിന്റെ മനോവീര്യം കെടുത്തുമെന്ന് തെലങ്കാന ഡി.ജി.പി അനുരാഗ് ശര്‍മ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, മുതിര്‍ന്ന നേതാവിന്റെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
Is It Ethical ? Is it Moral ? Has KCR authorised Telangana Police to trap Muslim Youths and encourage them to join ISIS ?
— digvijaya singh (@digvijaya_28) May 1, 2017
Post Your Comments