Latest NewsNewsIndia

പോപ്പ് ഗായകന്‍ ബീബറിന്റെ ആവശ്യങ്ങള്‍ കേട്ട് അധികൃതര്‍ ഞെട്ടി

മുംബൈ: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രമുഖ യുവപോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറുടെ ആവശ്യങ്ങള്‍ കേട്ട് അധികൃതര്‍ ഞെട്ടി. ഇന്ത്യയില്‍ സംഗീതപരിപാടിയുമായി എത്തുന്ന ബീബര്‍ തന്റെയും സംഘത്തിന്റെയും ആവശ്യങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ പട്ടിക മ്യൂസിക് ജേണലിസ്റ്റായ അര്‍ജുന്‍ എസ്. രവിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

വേള്‍ഡ് ടൂറിന്റെ ഭാഗമായി മെയ് പത്തിനാണ് മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബീബറെത്തുന്നത്. 23 കാരനായ യുവഗായകന്‍ ആദ്യമായാണ് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നത്.

ബീബറിനൊപ്പം 120 അംഗ സംഘമാണ് എത്തുന്നത്. തനിക്കൊപ്പമുള്ള സംഘത്തിന്റെ യാത്രയ്ക്ക് യാത്രക്ക് 10 ലക്ഷ്വറി സെഡാന്‍ കാറുകളും രണ്ട് വോള്‍വോ ബസുകളുമാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു കൂടാതെ തനിക്ക് മാത്രമായി ഒരു റോള്‍സ് റോയ്‌സ് കാറും താരം ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര പൊലീസിന്റെ ഇസെഡ് ലെവല്‍ സുരക്ഷയൊരുക്കണമെന്നും ഗായകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബീബറിനൊപ്പമുള്ള എട്ട് പേരടങ്ങുന്ന സ്വകാര്യ സുരക്ഷാ സംഘത്തിന് പുറമെയാണ് പൊലീസിന്റെ സേവനം.

ബാക്ക് സ്റ്റേജില്‍ ഉപയോഗിക്കുന്ന മസാജ് ടേബിളടക്കമുള്ള സംവിധാനങ്ങളടങ്ങിയ 10 വലിയ കണ്ടെയ്‌നറുകളാണ് താരത്തിനായി ഇന്ത്യയില്‍ പറന്നെത്തുക. സോഫ സെറ്റ്, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, വാര്‍ഡ്‌റോബ്, പിങ്‌പോങ് ടേബിള്‍ എന്നുവേണ്ട കുളിത്തൊട്ടി വരെ ഇതിലുണ്ട്. ഇതെല്ലാം ഉപയോഗിക്കുന്നതിനുള്ള സമയംഇദ്ദേഹത്തിന് ലഭിക്കുമോ എന്നാണ് പലരുടേയും സംശയം.

ഗായകനും സംഘത്തിനും വേണ്ടി രണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് മുംബൈയില്‍ ഒരുങ്ങുന്നത്. 1000 സ്‌ക്വയര്‍ ഫീറ്റില്‍ ബീബറിന് മാത്രമായി ഗ്രാമീണ ഛായയുള്ള സ്യൂട്ടൊരുക്കുന്നുണ്ട് അധികൃതര്‍. താരത്തിന്റെ ഇഷ്ടനിറമായ പര്‍പ്‌ളിലാണ് മുറിയിലെ കാര്‍പ്പെറ്റ് അടക്കമുള്ള അലങ്കാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രമുഖരായ രണ്ട് ഷെഫുമാരാണ് ഇദ്ദേഹത്തിന്റെ ഭക്ഷണമൊരുക്കുക. ഓരോ നേരവും അഞ്ചു വീതം വ്യത്യസ്ത വിഭവങ്ങളൊരുക്കി അതിന് ജസ്റ്റിന്‍ ബീബറുടെ ജനപ്രിയ ഗാനങ്ങളുടെ പേരായിരിക്കും നല്‍കുക.

ഇന്ത്യയില്‍ താരം തങ്ങുന്ന നാലു ദിവസങ്ങളിലും ബീബറുടെ സ്വകാര്യ വസതി എന്ന നിലയിലായിരിക്കും ഹോട്ടല്‍ പ്രവര്‍ത്തിക്കുക. മൂന്ന് നിലകളും താരത്തിന്റെ സംഘാംഗങ്ങള്‍ക്കുവേണ്ടി മാത്രം ബുക്ക് ചെയ്തിരിക്കുകയാണ്. ഒരു ലിഫ്റ്റ് മുഴുവന്‍ സമയവും താരത്തിന് വേണ്ടി മാത്രം നീക്കിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button