മുംബൈ: പതിനാറുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് കോടതി വിധിച്ചത് കടുത്തശിക്ഷ. 22 കാരനെയാണ് ദിന്‍ദോശി പോക്സോ കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. റോഡില്‍വെച്ച് യുവാവ് പെണ്‍കുട്ടിയുടെ കൈയില്‍ കയറി പിടിക്കുകയും ചെയ്തിരുന്നു.
യുവാവിന്റെ നടപടി സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് കോടതി വിലയിരുത്തി. 2015 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം കോളേജില്‍ നിന്ന് മടങ്ങും വഴിയാണ് സംഭവം നടക്കുന്നത്. നിരത്തില്‍വെച്ച് കൈക്ക് കടന്ന് പിടിക്കുകയും ഐ ലവ് യു എന്ന് പറയുകയായിരുന്നു.
ഭയന്ന് പോയ യുവതി വീട്ടിലെത്തി മാതാവിനോട് വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ഈ യുവാവ്. പരാതി പറഞ്ഞെങ്കിലും ശല്യം തുടര്‍ന്നിരുന്നു. ഒടുവില്‍ കുട്ടി വീട്ടില്‍ നിന്നു പുറത്തിറങ്ങാതായി. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. കേസ് പരിഗണിച്ച കോടതി തടവിന് ശിക്ഷിക്കുകയായിരുന്നു.
പെണ്‍കുട്ടിയും മാതാവും തന്നെ കള്ളകേസില്‍ പെടുത്തുകയായിരുന്നുവെന്ന യുവാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. പെണ്‍കുട്ടിയും മാതാവും സുഹൃത്തുക്കളും നല്‍കിയ മൊഴി കോടതി ശരിവെച്ച് പ്രതിയെ കുറ്റക്കാരനെന്ന് വിധിക്കുകയായിരുന്നു.
Post Your Comments