ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികലമാക്കിയ സംഭവത്തില്‍ തക്ക തിരിച്ചടി നല്‍കുമെന്ന സൂചന നല്‍കി സൈന്യം. കരസേനാ മേധാവി ബിപിന്‍ റാവത്താണ് ഇത്തരമൊരു സൂചന നല്‍കിയത്. ഇന്ത്യന്‍ സൈനികരുടെ തലയറുത്തതുപോലെയുള്ള സംഭവങ്ങള്‍ അയല്‍രാജ്യങ്ങളില്‍നിന്ന് ഉണ്ടായാല്‍ തിരിച്ചടി നല്‍കുകതന്നെ ചെയ്യുമെന്ന് വ്യക്തമാക്കി.
വേനല്‍ക്കാലമായതോടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള നടപടികള്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട്. ഭീകര താവളങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള വ്യാപകമായ നീക്കമാണ് കശ്മീരില്‍ സൈന്യം നടത്തുന്നത്. ഷോപിയാന്‍ അടക്കമുള്ള ജില്ലകളില്‍ ഭീകകര്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. ബാങ്കുകള്‍ കൊള്ളയടിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഭീകര വിരുദ്ധ നീക്കങ്ങള്‍ സൈന്യം ശക്തമാക്കിയതെന്ന് റാവത്ത് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു. തിരിച്ചടി ദൗത്യം വിജയിച്ചശേഷം വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ അടക്കമുള്ളവയ്ക്ക് നല്‍കുമെന്നും റാവത്ത് പറഞ്ഞു.
Post Your Comments