Latest NewsKerala

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി

തിരുവനന്തപുരം : കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. ടോമിന്‍ ജെ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയി നിയമിച്ചു. ആ സ്ഥാനത്തുണ്ടായിരുന്ന അനില്‍കാന്തിന് വിജിലന്‍സ് എഡിജിപിയി നിയമനം നൽകി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ആറ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൂടി സ്ഥാനമാറ്റമുണ്ടെന്ന്‍ ഉത്തരവിൽ പറയുന്നു.

മറ്റു നിയമങ്ങൾ ചുവടെ

*കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായയെ പോലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു.

*കോസ്റ്റല്‍ പോലീസിന്റെ അധിക ചുമതല എറണാകുളം റേഞ്ച് ഐജി പി വിജയന് നൽകി.

*തിരുവനന്തപുരം സിബിസിഐഡി എസ്പിയായി പോലീസ് ആസ്ഥാനത്ത് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷബീറിനെ നിയമിച്ചു പകരം പോലീസ് ആസ്ഥാനത്തേക്ക് കോസ്റ്റല്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എഐജി ഹരിശങ്കറെ നിയമിച്ചു.

*പോലീസ് ആസ്ഥാനത്ത് ഡിഐജിയായിരുന്ന കെ. ഷഫീന്‍ അഹമ്മദിനെ ആംഡ് ബറ്റാലിയന്‍ ഡിഐജി ആയി നിയമനം നൽകി

*തിരുവനന്തപുരം റെയില്‍വേ പോലീസ് എസ്പിയായി കല്‍രാജ് മഹേഷ് കുമാറിനെ നിയമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button