ഉശിര് കാട്ടി ഗിന്നസ് ബുക്കിൽ ഇടം നേടി ഒരു പോർഷെ കാർ. ലോകത്തിലെ ഏറ്റവും ഭാരമേറിയ വിമാനം കെട്ടി വലിച്ചാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ കയെന് എസ് ടര്‍ബോ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. 285 മെട്രിക് ടണ്‍ (285000 കിലോഗ്രാം) ഭാരമുള്ള എയര്‍ ഫ്രാന്‍സ് എയര്‍ബസ് എ380 വിമാനം കെട്ടി വലിച്ചാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ വിമാനം കെട്ടിവലിക്കുന്ന പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോര്‍ഡ് കയെന് എസ് ടര്‍ബോ എസ്.യു.വി സ്വന്തമാക്കിയത്.
പാരീസിലെ ചാള്‍സ് ഡി ഗോല്‍ എയര്‍പോര്‍ട്ടിൽ അരങ്ങേറിയ സാഹസിക പ്രകടനത്തിൽ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 170 മെട്രിക് ടണ്‍ ഭാരമുള്ള വിമാനം കെട്ടിവലിച്ച് നിസാന്‍ പാട്രോള്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് പോര്‍ഷെ കയെന് എസ് ടര്‍ബോ തകർത്തത്. 2017 പതിപ്പായ യൂറോപ്യന്‍ സ്പെക്ക് കയെന് എസ് ടര്‍ബോ ഡീസല്‍ കാർ ഏകദേശം 42 മീറ്ററോളം ദൂരമാണ് എയര്‍ബസിനെ നിഷ്പ്രയാസം വലിച്ച് നീക്കിയത്. പോര്‍ഷെ ജിബി ടെക്നീഷ്യനായ റിച്ചാര്‍ഡ് പയിനാണ് വാഹനം ഓടിച്ചിരുന്നത്. 4.1 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എഞ്ചിനാണ് തന്റെ ഉശിര് കാട്ടാൻ കയെന് എസിനെ സഹായിച്ചത്.385 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും വാഹനത്തിന് കരുത്തേകി. ഈ വർഷമാദ്യം ടാറ്റയുടെ എംപിവി ഹെക്സ 41413 കിലോഗ്രാം ഭാരമുള്ള ബോയിങ് 737-800 വിമാനം കെട്ടിവലിച്ചിരുന്നു.
Post Your Comments