ന്യൂ ഡൽഹി : പുതുതലമുറ ഭൂതല മിസൈൽ ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. അതീവ കൃത്യതയോടെ നിശ്ചിത ലക്‌ഷ്യം മിസൈൽ ഭേദിച്ചുവെന്ന് സൈനിക വക്താവ് അറിയിച്ചു.
ഏറ്റവും പ്രഹര ശേഷിയുള്ള ശബ്ദാതിവേഗ മിസൈലാണ് ഇന്ത്യയുടെ ബ്രഹ്മോസ്. അതിശക്തമായ മതിലുകളും ബങ്കറുകളും തകർക്കാൻ കഴിയുമെന്നതാണ് ബ്ളോക്ക് 3 യുടെ പ്രത്യേകത. 450 കിലോമീറ്ററാണ് 2.80 മാക്ക് വേഗതയുള്ള മിസൈലിന്റെ ദൂരപരിധി. 9 മീറ്റർ നീളവും മൂവായിരം കിലോ ഭാരവുമുള്ള മിസൈലിന് 300 കിലോഗ്രാമാണ് ആയുധ വാഹക ശേഷി.
#WATCH: Army test fired Brahmos Block- III missile from Andaman & Nicobar Islands, yesterday. (Source: Indian Army) pic.twitter.com/kWAoVCIKq2
— ANI (@ANI_news) 3 May 2017
Post Your Comments