Nattuvartha

മാവോയിസ്റ്റ് അനുകൂല പോസ്റ്റുമായി യുവാവ്; എസ്പി യ്ക്കു പരാതികൊടുത്തു

നിരന്തരം ഇന്ത്യൻ പട്ടാളത്തെ അവഹേളിക്കുകയും, മാവോയിസ്റ്റ് അനുകൂല പോസ്റ്റുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്ന യുവാവിനെതിരെ എസ്പിയ്ക്കു യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് പരാതി നൽകി . മലപ്പുറം, വഴിക്കടവ്, മരുത കാഞ്ഞിരത്തിങ്കൽ പി ടി ജാഫറിനെതിരെയാണ് പരാതി. കഴിഞ്ഞ ഛത്തീസ്ഗഡ് മാവോയിസ്റ് അക്രമത്തിൽ കൊല്ലപ്പെട്ട പട്ടാളക്കാരോട് അനാദരവും, നിരോധിത മാവോയി‌സ്റ്റുകളോടു ആദരവും വിളിച്ചോതുന്ന വാക്കുകൾ ഈ വ്യക്തിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി സംശയിക്കുന്നു എന്നും, ഈ പ്രവർത്തിയെ രാജ്യദ്രോഹ കുറ്റമായി കണക്കാക്കി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

വഴിക്കടവ് പറയൻ തൊടിക ഹംസ എന്നയാളുടെ മകനാണ് ജാഫർ. ഇദ്ദേഹത്തിന്റെ വിശദ വിവരങ്ങൾ NIA യ്ക്കു കൈമാറിയതായും ശ്രീ അജി തോമസ് വ്യക്തമാക്കി.

വികെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button