കൊച്ചി: എറണാകുളം മഹരാജാസ് കോളേജിലെ സ്റ്റാഫ് ക്വര്ട്ടേഴ്സില്നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. വടിവാളും മറ്റുമാണ് കണ്ടെടുത്തത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ മൂന്ന് മുറികളില്‍ നിന്നായിട്ടാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.
അവധിക്കാലത്ത് കോളജ് ഹോസ്റ്റല്‍ അടച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുറികള്‍ തുറന്നുകൊടുത്തത്. സ്റ്റാഫ് ക്വര്‍ട്ടേഴ്സിലെ ഒന്നാം നിലയിലെ പതിനാലാം നമ്പര്‍ മുറി തുറന്നു നല്‍കിയത്. ഈ മുറിയില്‍ നടത്തിയ പരിശോധനയിലാണ് വാടിവാളും, വെട്ടുകത്തിയും കമ്പിവടികളും പോലീസ് പിടിച്ചെടുത്തത്.
വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും മാറ്റിയ ശേഷമായിരുന്നു അന്വേഷണം. പ്രിന്‍സിപ്പലാണ് പോലീസിന് പരാതി നല്‍കിയത്. പോലീസ് പരിശോധനയെ എസ്എഫ്ഐ നേതാക്കാള്‍ തടസം നില്ക്കാന് വന്നിരുന്നു. പ്രിന്‍സിപ്പലിനോട് ദേഷ്യപ്പെട്ടു. ആയുധങ്ങളുടെ ഉത്തരവാദിത്വം വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ കെട്ടിവെയ്ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം.
Post Your Comments