കൊച്ചി : കൊച്ചി മെട്രോയ്ക്ക് ഇന്ന് പ്രധാന സുരക്ഷ പരിശോധന നടക്കും. യാത്രാനുമതി ലഭിക്കുന്നത് ഇന്നത്തെ പരിശോധനയ്ക്ക് ശേഷമാണ്. മെട്രോ റയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകള്‍ മൂന്നു ദിവസത്തില്‍ പൂര്‍ത്തിയാകും. ഈ പരിശോധനകളില്‍ പൂര്‍ണ്ണ വിജയം നേടിയാല്‍ മാത്രമേ മെട്രോയ്ക്ക് ഓടാന്‍ സാധിക്കൂ. സേഫ്റ്റി കമ്മീഷണര്‍ കെഎ മനോഹരന്റെ നേതൃത്വത്തിലെത്തുന്ന നാലംഗ സംഘമാണ് സുരക്ഷാ പരിശോധനകള്‍ നടത്തുന്നത്.
ട്രെയിനിന് പുറമേ പാളവും സിഗ്‌നലുകളും സ്റ്റേഷനിലെ സൗകര്യവും വൃത്തിയുമുള്‍പ്പെടെ എല്ലാ കാര്യങ്ങളും റെയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. ആലുവ മുട്ടം സ്റ്റേഷനുകളിലാണ് ഇന്ന് പരിശോധന. രണ്ടാം ദിവസം കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി എന്നിവിടങ്ങളിലും അവസാന ദിവസമായ വെള്ളിയാഴ്ച ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവിടങ്ങളിലെ സ്റ്റേഷനിലും പരിശോധന നടത്തും. ഈ പരിശോധനയില്‍ പൂര്‍ണ്ണ അനുമതി ലഭിച്ചാല്‍ ഈ മാസം മുതല്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ സര്‍വ്വീസ് നടത്താമെന്ന കണക്കുക്കൂട്ടലിലാണ് ഡിഎംആര്‍സിയും കെആര്‍എല്ലും.
Post Your Comments