Latest NewsKerala

എല്‍ഡിഎഫിലേക്ക് പോകുമോ? ഉത്തരവുമായി കെഎം മാണി

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം പിന്തുണയോടെ സക്കറിയാസ് കുതിരവേലി തെരഞ്ഞെടുക്കപ്പെട്ട സംഭവത്തില്‍ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ പ്രതികരണവുമായി കെഎം മാണി രംഗത്ത്. പിന്തുണ സ്വീകരിച്ചെന്ന് കരുതി കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫ് മുന്നണിയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാണി പറയുന്നു.

ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നും കെഎമം മാണി പ്രതികരിച്ചു. എല്‍ഡിഎഫിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി അത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സ്വയം തീരുമാനമെടുക്കുകയായിരുന്നു. ഇതില്‍ തനിക്കോ ജോസ് കെ. മാണിക്കോ ഒരു പങ്കുമില്ല. അപവാദ പ്രചരണങ്ങള്‍ വെറുതെയാണെന്നും മാണി പറയുന്നു. കോട്ടയം ഡിസിസി കേരള കോണ്‍ഗ്രസിനെ കുത്തിനോവിച്ചു. ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണ തകര്‍ത്തത് കോണ്‍ഗ്രസാണെന്നും അവര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും കെ.എം.മാണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button