കുവൈറ്റ്: സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം പാര്‍ലമെന്റ് ധനകാര്യ സമിതിയും നിയമ സമിതിയും അംഗീകരിച്ചതായാണ് സൂചന. സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും നിലവിലുള്ള വലിയ തിരക്ക് കുറയ്ക്കുന്നതിനും, സര്‍ക്കാര്‍ നേരിടുന്ന അധിക സാമ്പത്തിക ചെലവ് ഇല്ലാതാക്കുന്നതിനുമാണ് പുതിയ നടപടി.
ഇതുപ്രകാരം സന്ദര്‍ശന വിസയിലെത്തുന്നവരുടെ ആരോഗ്യ – ചികിത്സാ ചിലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കേണ്ടിവരും. അതിന്റെ ഭാഗമായി അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസി സര്‍ട്ടിഫിക്കറ്റ് സന്ദര്‍ശക വിസയ്ക്കുള്ള അപേക്ഷയ്‌ക്കൊപ്പം സ്‌പോണ്‍സര്‍ ഹാജരാകണം.
Post Your Comments