KeralaLatest NewsNews

ജേക്കബ് തോമസിന്റെ അവധി നീട്ടി

തിരുവനന്തപുരം: വിജിലൻസ് മുൻ മേധാവി ജേക്കബ് തോമസ് അവധി അപേക്ഷ നീട്ടി. സർക്കാർ നിർദ്ദേശത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പ്രവേശിച്ച വിജിലൻസ് മുൻ മേധാവി ജേക്കബ് തോമസ് അവധി നീട്ടാൻ അപേക്ഷ നൽകി. അവധിയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അപേക്ഷ ഒരു മാസത്തേക്കു കൂടി നീട്ടാനുള്ള തീരുമാനം.

വിജിലൻസ് ഹൈക്കോടതിയിൽനിന്ന് ജേക്കബ് തോമസിനു കീഴിൽ തുടർച്ചയായി വിമർശനമേറ്റു വാങ്ങിയ പശ്ചാത്തലത്തിലാണ് ഒരു മാസത്തെ അവധിയിൽ പ്രവേശിക്കാൻ സർക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ജേക്കബ് തോമസിനു പകരം പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ അധിക ചുമതല നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button