വാഷിങ്ടണ്‍: ഇന്‍ഫോസിസ് അമേരിക്കയില്‍ ടെക്നോളജി ഹബ്ബുകള്‍ തുറക്കുന്നു. പത്തായിരം പേര്‍ക്ക് ജോലി സാധ്യത തുറക്കുകയാണ് ഇന്‍ഫോസിസ്. എന്നാല്‍, അമേരിക്കക്കാര്‍ക്കാണ് ഈ അവസരം ലഭിക്കുക. അമേരിക്കന്‍ സ്വപ്നം താലോലിക്കുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്ക് തിരിച്ചടിയാണിത്.
അമേരിക്കയില്‍ ടെക്നോളജി ഹബ്ബുകള്‍ തുറക്കാന്‍ പോകുന്ന ഇന്‍ഫോസിസ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കക്കാരെ പണിക്കെടുക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ നാല് ടെക്നോളജി ആന്റ് ഇന്നോവേഷന്‍ ഹബ്ബുകള്‍ തുറക്കുന്ന ഇന്‍ഫോസിസിന് ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്സ്, മെഷീന്‍ ലേണിംഗ്, യൂസര്‍ എക്സ്പീരിയന്‍സ്, ക്ളൗഡ് ആന്റ് ബിഗ് ഡേറ്റാ എന്നീ മേഖലകള്‍ കൂടി പരിഗണനയിലുണ്ട്.
ഇന്ത്യാനയില്‍ ആദ്യ ഹബ്ബ് തുറക്കും. 2021 ല്‍ 2,000 അമേരിക്കക്കാര്‍ക്ക് ഇവിടെ ജോലി ലഭിക്കുമെന്നാണ് വിവരം. അടുത്ത ഏതാനും മാസത്തിനുള്ളില്‍ തന്നെ മറ്റ് കേന്ദ്രങ്ങള്‍ തീരുമാനമാകും. ഈ ഹബ്ബുകളില്‍ ആള്‍ക്കാരെ പരിശീലിപ്പിക്കുകയും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുകയും മാത്രമല്ല. സാമ്പത്തിക സേവനങ്ങള്‍, നിര്‍മ്മാണ ജോലികള്‍, ആരോഗ്യ പരിപാലനം, ചെറുകിട, ഊര്‍ജ്ജ മേഖലയിലെ നിര്‍ണ്ണായകമായ വ്യവസായ കേന്ദ്രങ്ങളിലെ ഇടപാടുകാര്‍ക്ക് വേണ്ടി ജോലി ചെയ്യാനും ഉദ്ദേശമുണ്ട്.
Post Your Comments