ശ്രീനഗര്‍: ബാങ്കിന്റെ പണം കൊണ്ട് പോകുന്ന വാഹനത്തിന് നേരെ ഭീകരാക്രമണം നിരവധിപേർ കൊല്ലപ്പെട്ടു. തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പോലീസുകാരും രണ്ട് ബാങ്ക് ജീവനക്കാരുമുൾപ്പെടെ ഏഴു പേരാണ് കൊല്ലപെട്ടത്. വാഹനം തടഞ്ഞ ശേഷം ഭീകരർ വാഹനത്തിലുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 50 ലക്ഷം രൂപയും, കൊല്ലപ്പെട്ട പോലീസുകാരുടെ തോക്കുകളും ഭീകർ തട്ടിയെടുത്തു എന്നാണ് നിലവില്‍ ലഭിക്കുന റിപ്പോര്‍ട്ട്.
കുൽഗാം, കുപ്വാര എന്നിവിടങ്ങളിൽ നിന്നുള്ള പോലീസുകാരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ആറു പേരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുൾ മജാഹിദീൻ ഏറ്റെടുത്തു. പാക് സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച്, മൃതദേഹം വികൃതമാക്കിയ സംഭവത്തിന് പിന്നാലെയാണ് ഈ ഭീകരാക്രമണമുണ്ടായത്.
Post Your Comments