കാസര്‍ഗോഡ് : ഒരു വീട്ടിലെ അടച്ചിട്ട മുറിയില്‍ കണ്ടത് രണ്ട് ശവക്കുഴികള്‍. കുടുംബ കലഹത്തെ തുടര്‍ന്നു പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ചെന്നപ്പോള്‍ കണ്ടതാണ് ഞെട്ടിക്കുന്ന ഈ കാഴ്ച. കാസര്‍ഗോഡാണ് സംഭവം. അയല്‍പക്കക്കാരില്‍ നിന്ന് അകന്നു താമസിക്കുകയായിരുന്ന ചന്ദ്രശേഖരന്‍ (40) മൂന്നു വര്‍ഷം മുമ്പായിരുന്നു തന്നേക്കാള്‍ 10 വയസ് പ്രായമുള്ള സ്ത്രീയെ പ്രണയിച്ചു വിവാഹം കഴിച്ചത്. ഭാര്യയുമായി ഇയാള്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കു ഭാര്യയുമായി വഴക്കിട്ടപ്പോള്‍ നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. തുടര്‍ന്നു പോലീസ് എത്തുകയായിരുന്നു.
ഈ സമയം ചന്ദ്രശേഖരന്‍ വീട്ടിലെ മുറിക്കുള്ളില്‍ കതകടച്ച് ഇരിക്കുകയായിരുന്നു. ഇയാള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു പോലീസ് വാതില്‍ തകര്‍ത്തു മുറിയില്‍ കയറി. അവിടെ കണ്ട കാഴ്ച പോലീസിനേയും നാട്ടുകാരേയും ഞെട്ടിച്ചു. മുറിക്കുള്ളില്‍ രണ്ടു ശവക്കുഴികളായിരുന്നു ഉണ്ടായിരുന്നത്. ഇതു വീട്ടില്‍ താമസിച്ചിരുന്ന ഭാര്യയ്ക്കും ഭാര്യ സഹോദരനും വേണ്ടിയുള്ളതാണ് എന്ന് ഇയാള്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഈ കുഴികള്‍ മൂടാനായി പോലീസ് നിര്‍ദേശം നല്‍കി. സ്വത്തിനു വേണ്ടി ഭാര്യയേയും സഹോദരനേയും കൊല്ലാനായിരുന്നു ഇയാളുടെ പദ്ധതി എന്നു നാട്ടുകാര്‍ പറയുന്നു.
Post Your Comments