ന്യൂഡല്‍ഹി: ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കാന്‍ മണി ചെയിന്‍ മോഡലില്‍ ‘ഭീം’ ആപ് പ്രചരിപ്പിച്ച് പണമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ആകാശവാണിയിലെ മന്‍കീ ബാത് പരിപാടിയിലാണ് പ്രധാനമന്ത്രി ഇൗ രീതി പയറ്റി അവധിക്കാലത്ത് പണമുണ്ടാക്കാന്‍ യുവതലമുറയോട് ആഹ്വാനം ചെയ്തത്.
നിലവില്‍ ഭീം ആപ് ഉപയോഗിക്കുന്നവര്‍ അതുപയോഗിക്കാന്‍ മറ്റൊരാളെ പഠിപ്പിക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആ പുതിയ വ്യക്തി മൂന്ന് സാമ്ബത്തിക ഇടപാടുകള്‍ ഭീം ആപിലൂടെ നടത്തിയാല്‍ അയാളെ ആപ് പരിചയപ്പെടുത്തിയ ആള്‍ക്ക് പത്തു രൂപ ലഭിക്കുമെന്ന് മോദി പറഞ്ഞു. തുടര്‍ന്ന് ഒരു ദിവസം ഇങ്ങനെ ഇരുപതു പേരെ ചേര്‍ക്കാനായാല്‍ വൈകുന്നേരമാകുേമ്ബാഴേക്കും 200 രൂപ സമ്ബാദിക്കാമെന്ന് മോദി വാഗ്ദാനം ചെയ്തു.
രാജ്യത്തെ പുതിയ തലമുറ രൂപാ നോട്ടുകളില്‍നിന്ന് ഏകദേശം മുക്തരായിക്കഴിഞ്ഞെന്നും അവര്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും പറഞ്ഞാണ് നിങ്ങള്‍ക്കും ഇതിലൂടെ ധനം സമ്ബാദിക്കാമെന്ന് മോദി പറഞ്ഞത്.
കച്ചവടക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊക്കെ ഇതിലൂടെ സമ്ബാദിക്കാമെന്നും പദ്ധതി ഒക്ടോബര്‍ 14 വരെയുെണ്ടന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നിങ്ങളുടേതായ പങ്ക് ഉണ്ടാവുകയായി. നിങ്ങള്‍ പുതുഭാരതത്തിെന്റ ഒരു കാവല്‍ക്കാരനാകും. അവധിക്കാലത്തിന് അവധിക്കാലം, ധനസമ്ബാദനത്തിന് അവസരവും. ഡിജിറ്റല്‍ പരിചയപ്പെടുത്തി സമ്ബാദിക്കൂവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments