തിരുവനന്തപുരം: കെഎം മാണിയെ എല്‍ഡിഎഫില്‍ എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. എല്‍ഡിഎഫ് ഘടകകക്ഷി നേതാവായ സ്‌കറിയാ തോമസാണ് പിന്നാലെ ഓടുന്നത്. കര്‍ഷക കൂട്ടായ്മ എന്ന പുതിയ മുന്നേറ്റത്തില്‍ ഇന്‍ഫാം, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവയുടെ പിന്തുണയും ഉറപ്പാക്കാനുള്ള നീക്കം സജീവമാണ്.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്നു വിട്ടുപിരിഞ്ഞ സ്‌കറിയാ തോമസ് മാണിയുമായി കൈകോര്‍ക്കുന്നതിനാണ് ശ്രമം നടത്തുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ ജോണി നെല്ലൂരും പുതിയ സഖ്യത്തിലുണ്ട്. സിപിഎമ്മിന്റെ അറിവോടെയുള്ള ഈ നീക്കത്തിന് കത്തോലിക്കാ സഭയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട്.
സിപിഐയുടെ ശക്തമായ വിയോജിപ്പ് തുടരുന്നതിനിടെയാണ് കെ.എം. മാണിയെ എല്‍ഡിഎഫിലെത്തിക്കാനുള്ള ശ്രമം. അഴിമതി ആരോപണങ്ങളില്‍ കോടതി വിധികളെല്ലാം കെ.എം. മാണിക്ക് അനുകൂലമാണെന്ന് എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ അവഗണിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസിന് അഭയം നല്‍കിയ ഇടതുപക്ഷത്തെ മാണി മറക്കുമെന്ന് കരുതുന്നില്ലെന്നും സ്‌കറിയാ തോമസ് വ്യക്തമാക്കിയിരുന്നു. പല ചര്‍ച്ചകളും ഇതിനിടയില്‍ നടന്നിട്ടുണ്ട്.
Post Your Comments