വാഷിങ്ടണ്‍: ഇന്ത്യ,റഷ്യ,ചൈന എന്നിവരെ വെറുതെ വിടുന്ന പാരിസ് ഉടമ്പടിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലാവസ്ഥ വ്യതിയാനത്തിന്റെ പേരില്‍ വന്‍തുക യുഎസില്‍നിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന കാലാവസ്ഥ ഉടമ്പടി ഏകപക്ഷീയമാണെന്ന് ട്രംപ് ആരോപിച്ചു.
പാരിസ് കാലാവസ്ഥ ഉടമ്പടിയുമായി ബന്ധപ്പെട്ട് ഒരു വലിയ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും ട്രംപ് അറിയിച്ചു. എന്തു സംഭവിക്കുമെന്ന് അതിനുശേഷം നോക്കാം എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. മലിനീകരണം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് കോടിക്കണക്കിനു ഡോളര്‍ യുഎസില്‍നിന്ന് ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഉടമ്പടി, അത്രതന്നെ മലിനീകരണത്തിനു കാരണക്കാരായ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളെ വെറുതെ വിടുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
യുഎസിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം 10 വര്‍ഷത്തിനുള്ളില്‍ 2.5 ട്രില്ല്യന്‍ ഡോളര്‍ ഇടിയുന്നതിന് ഉടമ്പടിയിലെ വ്യവസ്ഥകള്‍ കാരണമാകുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ ഫാക്ടറികള്‍ക്കും പ്ലാന്റുകള്‍ക്കും ഷട്ടര്‍ വീഴാന്‍ ഉടമ്പടി കാരണമാകുമെന്നും ട്രംപ് പറഞ്ഞു.
Post Your Comments