ന്യൂഡല്‍ഹി: ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെതിരെ പ്രതികരിച്ച് അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍. പാര്‍ട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി കൈക്കൂലി നല്‍കിയതിനെതിരെയാണ് ദിനകരനെതിരെ നടപടി.
തിരഞ്ഞെടുപ്പ് കമ്മീഷനെ സാമ്പത്തികമായി സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ദിനകരന്‍ രാജ്യംവിട്ട് പോകാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ഇങ്ങനെയൊരു നടപടി. ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, പാര്‍ട്ടിയില്‍നിന്ന് ദിനകരനെയും ശശികലയെയും പുറത്താക്കിയതായി അണ്ണാ ഡിഎംകെയിലെ ഒരു മുതിര്‍ന്ന മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ദിനകരന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണ മനസിലാക്കി ആരോപണങ്ങള്‍ ഉന്നയിക്കാനാണ് ദിനകരന്റെയും സംഘത്തിന്റെ പദ്ധതി.
Post Your Comments