Latest NewsInternational

നിലവിലെ സാഹചര്യത്തിൽ മോദിയുമായി നയതന്ത്ര കാരാറുകൾ ഒപ്പ് വെയ്ക്കുന്നതിനെ കുറിച്ച് ശ്രീലങ്കൻ പ്രസിഡന്റ് പ്രതികരിക്കുന്നു

കൊളംബോ : നിലവിലെ സാഹചര്യത്തിൽ മോദിയുമായി നയതന്ത്ര കാരാറുകൾ ഒപ്പ് വെയ്ക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ഇതുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണ് താന്‍ നേരിട്ട് വിശദീകരണം നല്‍കുന്നതെന്ന് പ്രസിഡന്റ പറഞ്ഞു.

ഇന്ത്യ-ശ്രീലങ്ക എണ്ണ പൈപ്പ് ലൈന്‍ നിലവില്‍ വരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നതിനെ തുടർന്ന് ശ്രീലങ്കയിലെ പെട്രോളിയം കമ്പനികള്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനു തുടർന്നാണ് വിശദീകരണവുമായി പ്രസിഡന്റ് മൈത്രിപാല സിരിസേന രംഗത്തെത്തിയത്. “ഇത്തരം വാര്‍ത്തകള്‍ ജനങ്ങളില്‍ തെറ്റിധാരണയുണ്ടാക്കുമെന്നും അതിനാലാണ് കരാറുകള്‍ ഒപ്പുവെക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കുന്നതെന്ന് സിരിസേന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button