ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യസഭയിലേക്ക് രണ്ടുതവണയില്‍ കൂടുതല്‍ മത്സരിക്കുന്നത് പാര്‍ട്ടി നയമല്ലെന്നും ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അത് നടപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.
സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഐഎം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവും കോണ്‍ഗ്രസ് ശ്രമിക്കുക എന്നും സൂചനയുണ്ടായിരുന്നു.
Post Your Comments