കല്‍പ്പറ്റ: കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി സ്റ്റുഡന്റ് ഡോക്ടര്‍ എന്ന പദ്ധതി സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് തുടങ്ങുന്നു. പരീക്ഷണാര്‍ത്ഥം വയനാട്ടിലാണ് പദ്ധതി തുടങ്ങുക. ഓരോ ക്ലാസിലും രണ്ടു കുട്ടി ഡോക്ടര്‍മാര്‍ എന്ന കണക്കില്‍ 632 കുട്ടികളുടെ പരിശീലനം വയനാട്ടില്‍ പൂര്‍ത്തിയായി.
വിദ്യാര്‍ത്ഥികളുടെ മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കുട്ടികള്‍ക്കിടയില്‍ നിന്നു തന്നെ പ്രതിനിധികളെ സൃഷ്ടിക്കാന്‍ ലകഷ്യമിട്ടാണ് പദ്ധതി. ഇത്തരത്തില്‍ ഇടപെട്ടാല്‍ വിദ്യാര്‍തികള്‍ക്കെതിരെയുള്ള വര്‍ദ്ധിച്ചു വരുന്ന ലൈഗിക അതിക്രമങ്ങള്‍ തടയാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. ആരോഗ്യ മാനസിക മേഖലകളിലുള്ള കുട്ടികളുടെ വളര്‍ച്ച പഠന നിലവാരം ഉയര്‍ത്തും.
വയനാട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെയും തെരഞ്ഞെടുത്ത 632 വിദ്യാര്‍ത്ഥികളുടെ അദ്യ ബാച്ച് ട്രെയിനിങ്ങ് പൂര്‍ത്തിയാക്കി. ഓരൊ ക്ലാസിലും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരിക്കും കുട്ടി ഡോക്ടര്‍ ഇനി സ്കൂള്‍ തുറന്ന് വിദ്യാര്‍ത്ഥികളെത്തുമ്പോള്‍ വെളുത്ത കോട്ടും ടൈയും കെട്ടിയ സ്റ്റുഡന്റ് ഡോക്ടര്‍മാര്‍ വയനാടിലെ എല്ലാ വിദ്യാലയങ്ങളിലും കാത്തിരിപ്പുണ്ടാകും. കുട്ടികളുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി. പദ്ധതി വിജയിച്ചാല്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Post Your Comments