ഭുവനേശ്വര്‍: പുതിയ റെയില്‍ പാതക്കുള്ള അനുമതി ആവശ്യപ്പെട്ട ഒഡീഷക്ക് മൂന്നു മിനിറ്റിനുളളില്‍ അനുമതി നല്‍കി കേന്ദ്ര റെയില്‍വ്വേ മന്ത്രി സുരേഷ് പ്രഭു. പുരി മുതല്‍ കൊണാര്‍ക്ക് വരെ പുതിയ റെയില്‍പാത ആവശ്യപ്പെട്ട് കൊണ്ടുളള ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ട്വീറ്റിനാണ് മൂന്നു മിനിറ്റിനുളളില്‍ സുരേഷ് പ്രഭു അനുകൂല മറുപടി നല്‍കിയത്.
പദ്ധതിയുടെ പകുതി തുക സംസ്ഥാനം വഹിക്കുമെന്നറിയിച്ചായിരുന്നു ഒഡീഷ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. എത്രയും പെട്ടന്ന് പുതിയപാത അനുവദിക്കണമെന്നും ട്വീറ്റില്‍ ആവശ്യമുണ്ടായിരുന്നു. ഇതിന് മറുപടിയായി കരാര്‍ ഒപ്പിടാന്‍ കേന്ദ്രം തയ്യാറാണെന്നും ഞങ്ങള്‍ ഇതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി മറുപടി നല്‍കി.
സംസ്ഥാനസര്‍ക്കാരുകളുമായി തുല്യ പങ്കാളിത്തത്തില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്രം നേരത്തെ തന്നെ പദ്ദതികള്‍ തയ്യാറാക്കിയിരുന്നെന്നും മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.
Post Your Comments