ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും തീവ്രവാദിയുമായ ഹാഫിസ് സയീദിന്റെ വീട്ടുതടങ്കൽ കാലാവധി 90 ദിവസം കൂടി പാകിസ്ഥാൻ നീട്ടി. ഹാഫിസ് സയീദ്, പ്രൊഫ. മാലിക് സഫർ ഇഖ്ബാൽ, അബ്ദുർ റഹ്മാൻ അബിദ്, ഖാസി കഷിഫ് ഹുസൈൻ, അബ്ദുല്ല ഉബൈദ് എന്നിവരുടെ വീട്ടുതടങ്കൽ കാലാവധിയാണ് പാകിസ്ഥാൻ കൂട്ടിയത്.
ഹാഫിസ് സയീദിന്റെ മൂന്നു മാസ തടവിന് വിരാമം കുറിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ഈ വാർത്ത പുറത്തു വന്നത്. ഇന്റീരിയർ മിനിസ്റ്റർ ചൗദരി നിസാറിന്റെ ഒരു യോഗത്തിലാണ് കാലാവധി നീട്ടാൻ തീരുമാനിച്ചത്. ജനുവരി 30 മുതൽ ഹാഫിസ് സയീദും മറ്റു നാല് നേതാക്കളും രാജ്യദ്രോഹ കുറ്റവും ക്രമസമാധാനം നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ലാഹോറിൽ വീട്ടുതടങ്കലിൽ ആയിരുന്നു. ഇവരുടെ വീട്ടുതടങ്കലിലിന്റെ നിയമ ഭേദഗതിയാണ് സർക്കാർ തിരുത്താൻ തീരുമാനിച്ചത്.
Post Your Comments