Latest NewsKeralaCinemaNews

നടന്‍ ജയസൂര്യക്ക് പരിക്കേറ്റു

കോഴിക്കോട്: നടന്‍ ജയസൂര്യക്ക് പരിക്കേറ്റു. ഇന്ത്യന്‍ ഫുട്ബാള്‍ താരം വി.പി. സത്യന്‍റെ ജീവിതം പറയുന്ന ‘ക്യാപ്റ്റന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു പരിക്ക് പറ്റിയത്. തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ സിനിമക്ക് വേണ്ടി സന്തോഷ് ട്രോഫി മത്സരം ഷൂട്ട് ചെയ്യുന്നതിടെയാണ് സംഭവം.

നടന്‍ ദീപക് കളിക്കിടെ ഫൗള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പന്തുമായി മുന്നേറ്റം നടത്തുന്ന ജയസൂര്യ മുട്ടുകുത്തി ഗ്രൗണ്ടില്‍ വീണത്. വലത് കാല്‍മുട്ടിന് പരിക്കേറ്റ ജയസൂര്യയെ ഡോക്ടറെത്തി പരിശോധിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. ഡോക്ടര്‍ അഞ്ചു ദിവസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിട്ടുള്ളത്. കൂട്ടിയിടിച്ച്‌ വീണെങ്കിലും ദീപക്കിന് പരിക്കേറ്റില്ല.

ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നും അഞ്ച് ദിവസത്തെ വിശ്രമത്തിന് ശേഷം ഷൂട്ടിങ് പുനരാരംഭിക്കുമെന്നും സംവിധായകന്‍ ജി. പ്രജേഷ് സെന്‍ പറഞ്ഞു. കളിക്കാരനായും കോച്ചായും പന്തു തട്ടിയ സത്യന്‍റെ ജീവിതം സിനിമയാകുമ്പോള്‍ ആ ഇതിഹാസ താരമാകാന്‍ ജയസൂര്യ നേരത്തേ പരിശീലനം ഉള്‍പ്പെടെയുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ടി.എല്‍. ജോര്‍ജ് ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമയുടെ നിര്‍മാതാവ്. അനു സിതാരയാണ് നായിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button