നെടുങ്കണ്ടം: കർഷകർക്ക് യൂണിറ്റിന് രണ്ടു രൂപ നിരക്കിൽ വൈദ്യുതി നൽകുമെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടഭ്യർഥനയുമായി വോട്ടർമാരെ സമീപിച്ചപ്പോൾ കർഷകരിൽ ഏറെയും ആവശ്യപ്പെട്ടത് കാർഷിക വൈദ്യുതി സംബന്ധിച്ചുള്ള പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. കെഎസ്ഇബി ഏലം കർഷകർക്കും ഇനി യൂണിറ്റിനു രണ്ടു രൂപ മാത്രമേ ഈടാക്കുകയുള്ളു.
നിലവിൽ വൈദ്യുതി ഉൽപ്പാദനം കുറവാണ്. എങ്കിലും പവർകട്ട് ഏർപ്പെടുത്താതെ മുന്നോട്ടു പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ച് സംസ്ഥാനത്തെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ ഉടൻ വൈദ്യുതിയെത്തിക്കും. ഇതിനായി അഞ്ചര കോടി രൂപ മുതൽ മുടക്കി കേബിളുകൾ സ്ഥാപിച്ച് കഴിഞ്ഞു.
Post Your Comments