തിരുവനന്തപുരം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ദുരഭിമാനവും വ്യക്തിവിരോധവും ഉപേക്ഷിക്കണമെന്ന് വിടി ബല്‍റാം എംഎല്‍എ. ടിപി സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ബല്‍റാം. കോടതിവിധി വന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ കാണിക്കുന്നത് നിയമവീഴ്ചയാണെന്നും അദ്ദേഹം പറയുന്നു.
ചീഫ് മിനിസ്റ്ററുടെയും ചീഫ് സെക്രട്ടറിയുടേയും വ്യക്തിവിരോധത്തിനും ദുരഭിമാനത്തിനുമല്ല, പരമോന്നത നീതിപീഠത്തിന്റെ വിധിതീര്‍പ്പിന് തന്നെയാണ് ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തില്‍ വിലയുണ്ടാകേണ്ടത്. ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി നല്‍കികൊണ്ടാണ് അതേസ്ഥാനത്ത് പുനര്‍നിയമനം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം സുപ്രീംകോടതി പൂര്‍ണമായും തള്ളിയിരുന്നു. പോലീസ് മേധാവി എന്ന നിലയില്‍ സെന്‍കുമാര്‍ പൂര്‍ണപരാജയമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ തീരുമാനം ശരിവെച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാര്‍ നീതിയുക്തമായല്ല പെരുമാറിയതെന്നും കോടതി അഭിപ്ര
Post Your Comments