![tax-reduction-for-jewellery-group](/wp-content/uploads/2017/04/tax-reduction-for-jewellery-group.jpg)
തിരുവനന്തപുരം: സ്വര്‍ണക്കട കണ്ടപ്പോള്‍ കഞ്ഞ് മഞ്ഞളിച്ച വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. വാണിജ്യ നികുതി വിഭാഗത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരാണ് സസ്‌പെന്‍ഷനിലായത്.
പ്രമുഖ ജൂവലറി ഗ്രൂപ്പിന് നൂറു കോടി രൂപയുടെ നികുതിയിളവ് നല്‍കിയെന്നതാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. വാണിജ്യനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ അനില്‍കുമാര്‍, സുജിത, സതീഷ് എന്നിവരെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ നിസാര്‍, ലെനിന്‍ എന്നിവരെയുമാണ് സസ്പെന്‍ഡ് ചെയ്തത്.
ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യവകുപ്പ് കമ്മീഷണര്‍ നടപടിക്ക് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ജൂവലറി ഗ്രൂപ്പിന്റെ അടൂര്‍ ശാഖയില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ നികുതിവെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ശാഖയില്‍ നടന്ന ബിസിനസ് ഉദ്യോഗസ്ഥരുടെ അറിവോടെ കുറച്ചുകാണിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടായിരിക്കുന്നത്.
Post Your Comments