കൊൽക്കത്ത: ഹെൽമറ്റ് ധരിക്കാത്ത ഇരു ചക്ര വാഹനക്കാർക്ക് പെട്രോൾ നൽകിയതിന് പമ്പുടമക്കെതിരെ കേസ്. ബെനിയാപുകൂറിലെ കലാമന്ദിറിനടുത്തുള്ള പമ്പുടമക്കെതിരെ ഐ പി സി സെക്ഷൻ 188 വകുപ്പ് പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെസ്റ്റ് ബംഗാൾ ട്രാഫിക് പോലീസിന്റെ പദ്ധതിപ്രകാരം ഹെൽമറ്റില്ലാതെ വരുന്ന ഇരു ചക്ര വാഹനക്കാർക്ക് പെട്രോൾ നൽകരുതെന്നാണ്.
അതേസമയം തങ്ങൾ നിയമം അനുസരിക്കുന്നുണ്ടെന്നും തങ്ങളുടെ അറിവിൽ അങ്ങനെ ആർക്കും പെട്രോൾ കൊടുത്തിട്ടില്ലെന്നും സംശയമുണ്ടെങ്കിൽ ഒരു കോൺസ്റ്റബിളിനെ പമ്പിൽ ജോലിക്ക് നിർത്തട്ടെയെന്നും പമ്പുടമ വ്യക്തമാക്കി. എന്നാൽ ഇന്ധനത്തിനായി വരുന്നവരെ മടക്കി അയക്കുന്നത് ശരിയല്ലെന്ന് ബംഗാൾ പെട്രോൾ ഡീലർ അസോസിയേഷൻ പ്രസിഡന്റ് തുഷാർ കാന്തി പറയുകയുണ്ടായി. പെട്രോൾ നൽകുന്നില്ലെന്ന് പരാതിപ്പെട്ട് ഏതെങ്കിലും ഉപഭോക്താവ് കോടതിയിൽ പോയാൽ തങ്ങൾ കുടുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments