
കോഴിക്കോട്: സുരോഷ് ഗോപി എം.പി കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50 കട്ടിലുകള്‍ സമ്മാനിക്കും. മകള്‍ ലക്ഷ്മിയുടെ സ്മരണയിലാണ് സുരോഷ് ഗോപി കട്ടിലുകള്‍ സമ്മാനിക്കുന്നത്. മാതൃഭൂമി മിഷന് മെഡിക്കല്‍ കോളേജിന് 50 കട്ടിലുകള്‍ സമ്മാനിക്കും. മാതൃഭൂമി മിഷന് മെഡിക്കല്‍ കോളേജ്- കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് കട്ടിലുകള്‍ നല്‍കുന്നത്.
മെഡിക്കല്‍ കോലളജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിലേക്കാണ് അമ്മയ്ക്കും കുഞ്ഞിനും കിടക്കാവുന്ന കട്ടിലുകള്‍ നല്‍കുക.മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നില്‍ നടക്കുന്ന ചടങ്ങില്‍ നാളെ വൈകിട്ട് അഞ്ചു മണിക്ക് സുരേഷ് ഗോപി കട്ടിലുകള്‍ കൈമാറും.
Post Your Comments