
ചങ്ങനാശേരി : കുമരങ്കരിയില്‍ നിന്നും പ്ലാസ്റ്റിക് ബാരലില്‍ സൂക്ഷിച്ചിരുന്ന 200 ലിറ്റര്‍ കോട ചങ്ങനാശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ളസംഘം പിടിച്ചെടുത്തു. കോട കലക്കി പ്ലാസ്റ്റിക് ബാരലില്‍ കുമരങ്കരി പാലത്തിനു സമീപത്തെ പാടശേഖരത്തു സൂക്ഷിച്ച നിലയിലായിരുന്നു. കുമരങ്കരിയിലും പരിസരപ്രദേശങ്ങളിലും വാറ്റുചാരായം വ്യാപകമായി വില്‍ക്കുന്നതായി എക്‌സൈസിനു ലഭിച്ചതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് എക്‌സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കിടങ്ങറയ്ക്കു സമീപം നക്രാല്‍പുതുവേല്‍ നിന്നും ബാരലില്‍ പാടശേഖരത്തു സൂക്ഷിച്ചിരുന്ന 150 ലിറ്റര്‍ കോട ചങ്ങനാശേരി എക്‌സൈസ് സംഘം കണ്ടെത്തി പിടിച്ചെടുത്തിരുന്നു. ഇന്നലെ നടത്തിയ പതിവു നിരീക്ഷണത്തിനിടയില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പാടശേഖരത്തില്‍ ബാരലില്‍ കോടകലക്കിയിട്ടതു കണ്ടെത്തിയത്. വിശാലമായ പാടശേഖരമുള്ള കുമരങ്കരി പ്രദേശത്തെ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് പറഞ്ഞു.പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ആര്‍ സാബു, പി.എസ് ശ്രീകുമാര്‍, ലാലു തങ്കച്ചന്‍, അനില്‍കുമാര്‍, അജേഷ്, മജീദ്, ജയന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Post Your Comments