Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife Style

മരിച്ചവരെ സ്വപ്‌നം കാണുന്നത് സൂചിപ്പിക്കുന്നത് ഇവയൊക്കെ

മരിച്ചവര്‍ നമ്മുടെ സ്വപ്നത്തില്‍ വരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും നമുക്ക് പിടികിട്ടാത്ത കാര്യമാണ്. എന്നാല്‍ പലപ്പോഴും സഫലമാകാത്ത ആഗ്രഹങ്ങളുടെ ബഹിര്‍ഗമനമാണ് സ്വപ്നങ്ങള്‍. എന്നാല്‍ പലപ്പോഴും സഫലമാകാത്ത ആഗ്രഹങ്ങളുടെ ബാക്കിപത്രങ്ങളാണ് സ്വപ്നങ്ങള്‍. അതുകൊണ്ടു തന്നെ ആഗ്രഹം സാധിക്കാതെ മരിച്ചവര്‍ക്ക് തങ്ങളിഷ്ടപ്പെടുന്നവരിലൂടെ ആഗ്രഹപൂര്‍ത്തീകരണമായിരിക്കും ഇതിന്റെ ലക്ഷ്യം.

ചിലപ്പോൾ മരിച്ചു പോയവരെക്കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ തന്നെയാണ് പലപ്പോഴും ഇവരെക്കുറിച്ച് സ്വപ്നം കാണിക്കാന്‍ കാരണമാകുന്നത്. ഏത് സമയവും ഇവരുടെ ചിന്തകള്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കും ഇതാണ് സ്വപ്നത്തിന് വഴിവെയ്ക്കുന്നത്.

ആത്മീയ വശത്തെയാണ് ഇത് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. പലപ്പോഴും ആഗ്രഹപൂര്‍ത്തീകരണം അല്ലെങ്കില്‍ തങ്ങളുടെ മരണത്തിനുത്തരവാദികള്‍ തുടങ്ങിയവരെ കണ്ടെത്തുക എന്ന ആത്മാവിന്റെ ലക്ഷ്യം സാധിപ്പിച്ചു കൊടുക്കാനുള്ള വെറുമൊരു ഉപകരണം മാത്രമായിരിക്കും ഈ സ്വപ്നത്തിന്റെ ലക്ഷ്യം.

മരിച്ചു പോയ ഒരേ ആളെ തന്നെ നിരവധി തവണ സ്വപ്നം കാണുന്നതിനെ നമ്മള്‍ സംശയിക്കണം. ഇത് പലപ്പോഴും നമ്മുടെ മാനസിക നിലയെ വരെ തകര്‍ക്കും. പക്ഷേ നിങ്ങളിലൂടെ പലതും സാധിച്ചെടുക്കുക എന്ന ലക്ഷ്യമായിരിക്കും ഇതിലൂടെ ആത്മാവ് ഉദ്ദേശിക്കുന്നതും.

കഠിന രോഗം മൂലം മരിച്ചവരെയാണ് ഇത്തരത്തില്‍ കൂടുതലായി സ്വപ്നം കാണുന്നതും. ഇത് ഇനിയും മഹാമാരി വരാനുണ്ട് എന്നതിന്റെ സൂചനയായിരിക്കും. മരിച്ചു കഴിഞ്ഞിട്ടും മോക്ഷം ലഭിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് പലപ്പോഴും ഇത്തരം ആത്മാക്കള്‍ സ്വപ്നത്തില്‍ വരുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് മോക്ഷം ലഭിയ്ക്കുന്നതിനായുള്ള ശ്രമങ്ങളാണ് പിന്നീട് ചെയ്യേണ്ടതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button