പുതിയ രൂപത്തില്‍ ഹ്യുണ്ടായി കോന. കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്‌ട് എസ്.യു.വി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന പുതിയ മോഡലാണ് കോന. ഹ്യുണ്ടായി അടിമുടി മുഖം മാറി കിടിലന്‍ രൂപത്തില്‍ നിര്‍മിക്കുന്ന കോനയുടെ രണ്ടാം ടീസര്‍ ചിത്രവും കമ്പനി പുറത്തുവിട്ടു. ഇത് കോനയുടെ മുന്‍ഭാഗം ദൃശ്യമാകുന്ന ഗ്രാഫിക്കല്‍ ചിത്രമാണ്. മികച്ച വില്‍പ്പന തുടരുന്ന ക്രേറ്റയ്ക്കും ടക്സണിനും ഇടയിലായാണ് ഈ കോംപാകട് എസ്.യു.വിയുടെ സ്ഥാനം. കോന ആദ്യമായി അവതരിപ്പിക്കുക ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ്.
കഴിഞ്ഞ മാസം അള്‍ട്രാ സ്ലിം എല്‍.ഇ.ഡി ഹെഡ്ലാംമ്പ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടാണ് കമ്പനി കോനയുടെ വരവറിയിച്ചത്. ഹ്യുണ്ടായി അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമെന്ന പ്രത്യേകതയും കോനയ്ക്കുണ്ട്. 2021-ഓടെ 30 പുതിയ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ കോംപാക്‌ട് എസ്.യു.വി ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. 2014 ജെനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ഇന്‍ട്രാഡോ കണ്‍സെപ്റ്റ് മോഡലാണ് കോനയായി അവതരിക്കുന്നത്.
ആഗോള വിപണിയില്‍ ഹ്യുണ്ടായി കോനയുടെ മുഖ്യ എതിരാളികള്‍ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഹോണ്ട എച്ച്‌ആര്‍-വി, ടൊയോട്ട സി-എച്ച്‌ആര്‍, മസ്ഡ MX-3 എന്നിവയാകും. വാഹനത്തിന്റെ നിര്‍മാണം ഇന്ത്യയില്‍ മികച്ച അടിത്തറയുള്ള ഐ 20 ഹാച്ച്‌ബാക്ക് പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിലാണ്. കമ്പനി വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേര്‍സ് വ്യക്തമാക്കിയിട്ടില്ല. ഇന്‍ട്രാഡോ കണ്‍സെപ്റ്റില്‍ നിന്ന് അധികം മാറ്റമില്ലെങ്കില്‍ ഏതിരാളികളെ ബഹുദൂരം പിന്നിലാക്കാനുതകുന്ന ഡീസൈനിലാകും കോന നിരത്തിലെത്തുക. എന്നാല്‍ ഇവനെ ഇന്ത്യയിലെക്കെത്തിക്കുന്നത് സംബന്ധിച്ച അറിയിപ്പൊന്നും കമ്പനി നല്‍കിയിട്ടില്ല.
Post Your Comments