ഇന്ത്യന്‍ രൂപയുടെ വില കുറയുമ്പോള്‍ ഇന്ത്യയിലുള്ളവര്‍ക്ക് ആശങ്കയായിരുന്നുവെങ്കിലും പ്രവാസികള്‍ ഉള്ളാലെ സന്തോഷിച്ചിരുന്നു. തങ്ങളുടെ അധ്വാനത്തിന്റെ ഫലം നാട്ടിലേക്ക് അക്കുമ്പോള്‍ നാട്ടിലുള്ളവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ടല്ലോ.
എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നത് പ്രവാസികളെ അസ്വസ്ഥരാക്കുന്നു. പലരും തങ്ങളുടെ ശമ്പളം നാട്ടിലേക്ക് അയക്കാന്‍ പോലും മടിക്കുന്നു. കുറച്ചുകഴിഞ്ഞാല്‍ രൂപയുടെ മൂല്യം അല്‍പമെങ്കിലും ഇടിഞ്ഞാല്‍ അത്രയും മെച്ചം ലഭിക്കുമല്ലോ.
കഴിഞ്ഞ 21 മാസത്തിനിടെ രൂപ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഡോളറിന് 64.11 രൂപയാണ് വ്യാഴാഴ്ചത്തെ മൂല്യം. 2015 ഓഗസ്റ്റ് പത്തിന് രൂപയുടെ മൂല്യം ഡോളറിന് 63.87 എത്തിയശേഷം ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും ഉയരുന്നത്.
ആഭ്യന്തരസാമ്പത്തിക നില ഭദ്രമാകുന്നതിന്റെ സൂചനയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത് കാണിക്കുന്നതെന്ന് മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ എക്‌സ്പ്രസ് മണിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധേഷ് ഗിരിയന്‍ പറഞ്ഞു. അതേസമയം, ഗള്‍ഫിലെ അടക്കം താരതമ്യേന കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടി തന്നെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments