പാലക്കാട്: ഐവർമഠം എന്ന വാക്കു ഇന്ന് കേരളത്തിൽ സുപരിചിതം. മഹാഭാരത യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരയോദ്ധാക്കൾക്കു പിതൃ മോക്ഷത്തിനായി തിരുവില്ല്വാമല, പാമ്പാടി പഞ്ചായത്തിൽ നിളാ തീരത്തു പഞ്ചപാണ്ഡവർ തർപ്പണ കർമ്മങ്ങൾ നടത്തുകയും, പിൽകാലത്തു അഞ്ച് എന്നർത്ഥത്തിൽ ഐവർമഠം എന്നറിയപ്പെടുകയും ചെയ്തുപോരുന്നു.
എന്നാൽ ഐവർമഠത്തിൽ കർമ്മിയായി വന്നു കർമ്മനിരതനായ ഒരു മനുഷ്യൻ, മനുഷ്യസ്‌നേഹി തന്റെ സേവന സപര്യകൊണ്ടു കേരളം ഒന്നടങ്കവും, അയൽ സംസ്ഥാനം തമിഴ് നാട്ടിലും തന്റെ പ്രവർത്തന മണ്ഡലം വ്യാപിച്ചു മുന്നേറുമ്പോൾ നാം അറിയാത്ത കണ്ടുപിടുത്തങ്ങളുടെ യാഥാർഥ്യം വലുതാണ്. ഇന്ന് കേരളത്തിൽ മുക്കിലും മൂലയിലും ഐവർമഠം കൃഷ്ണപ്രസാദ് വാര്യർ ഒരു ബ്രാൻഡ് ആയി മാറിയെങ്കിൽ അതു അദ്ദേഹത്തിന്റെ പ്രവർത്തന മികവ് ഒന്നുകൊണ്ടു മാത്രം.
മൃതുശരീരങ്ങളുടെ ദഹിപ്പിക്കൽ കർമ്മം തന്റെ കർമ്മമണ്ഡലമായി തിരഞ്ഞെടുത്ത ഇദ്ദേഹത്തിന്റെ നല്ല മനസ്സിനെ പ്രകീർത്തിക്കാതെ തരമില്ല. പാലക്കാട് പുതുപരിയാരത്തു താമസിക്കുന്ന ഇദ്ദേഹം ഇന്ന് എഴുപതിൽ അധികം തൊഴിലാളികളുടെ കൺകണ്ട ദൈവം എന്നത് പറയാതെ വയ്യ. എട്ടാംതരം മാത്രം വിദ്യാഭ്യാസമുള്ള ഇദ്ദേഹം പക്ഷെ കണ്ടുപിടുത്തങ്ങളിൽ അഗ്രഗണ്ണ്യൻ തന്നെ. 1998 കാലത്തു ഇലക്ട്രിക് പോസ്റ്റിൽ കയറാൻ ഇരുമ്പു ചെരുപ്പ് കണ്ടുപിടിച്ച ഇദ്ദേഹം അത് തൊട്ടടുത്ത കെഎസ്ഇബി അസി.എഞ്ചിനീയറേ കാണിക്കുകയും, അത് വാങ്ങിവച്ച എഇ പിന്നീട് സ്വന്തം കണ്ടുപിടുത്തമാക്കി ഈ ഉപകരണം വിപണിയിൽ ഇറക്കിയ കഥയും തമാശയോടെ വിവരിച്ച ഇദ്ദേഹം പക്ഷെ അതിലെ പാകപിഴകൊണ്ടു ആളുകൾ വീഴുന്നതും അപകടം സംഭവിക്കുന്നതും പറയാതിരുന്നില്ല.
പാലക്കാട് വീടിന്റെ മുക്കിലും മൂലയിലും ശ്രീ പ്രസാദിന്റെ കണ്ടുപിടുത്തങ്ങൾ മാത്രം. ഐവർമഠം ശ്മശാനത്തിൽ ഗ്യാസ് ഉപയോഗിച്ച് മൃതശരീരം ദഹിപ്പിക്കുന്ന രീതി തുടക്കമിട്ടു, പിന്നീടത് ഫാനും ബ്ലോവെറും ഉപയോഗിച്ചുള്ള ആധുനിക രീതിയിൽ കേരളം മുഴുവൻ പലരും ഏറ്റെടുത്തു ചെയ്യുന്ന ഉപകരണമായി മാറി. ഐവർമഠം ശ്മശാനത്തിൽ പുറമെനിന്നും ആളുകൾ വന്നു ദഹിപ്പിക്കൽ പ്രക്രിയ നടത്തുന്നത് ചിലർ എതിർത്തപ്പോൾ, മരണ വീട്ടിൽ നേരിട്ട് ചെന്ന് ദഹിപ്പിക്കൽ കർമ്മം ഏറ്റെടുത്ത ഇദ്ദേഹം, തുടക്കം മാസത്തിൽ ഏഴു എന്നത് അടുത്ത മാസങ്ങളിൽ എഴുപതും നൂറും പിന്നിട്ടപ്പോൾ, എല്ലായിടത്തും ഓടിയെത്താനും, എത്രയും പെട്ടന്നു ഒരിടത്തെ പ്രവർത്തി തീർക്കാനും കണ്ടെത്തിയ ഈ ആധുനിക ഗ്യാസ് ഉപയോഗിച്ചുള്ള ദഹിപ്പിക്കൽ രീതി സമയത്തിന് പുറമെ പരിസ്ഥിതി മലിനീകരണവവും ഒരു പരിധിവരെ കുറച്ചുകൊണ്ടുവന്നു.
നായ് കൂട്ടിൽ ഉറുമ്പ് കേറാതിരിക്കാനുള്ള ചെറിയ സംവിധാനത്തിൽ തുടങ്ങി, മര പൊടി സംസ്കരിക്കുന്നതിൽ നിന്നും വെള്ളം തിളച്ചു, ആ ആവിയിൽ പ്രവർത്തിക്കുന്ന ഡ്രയെർ മഷീൻ, വിറകിന്റെ കമ്പുകൾ മുറിക്കുന്ന കട്ടിങ് മെഷീൻ എന്നിവ ഇദ്ദേഹത്തിന്റെ കഴിവിന്റെ ചെറിയ മാതൃകകൾ മാത്രം. വീട്ടു മുറ്റത്തു വാഹനത്തിൽവച്ച് ദഹിപ്പിക്കുന്ന സംവിധാനം തയ്യാറായി വരുന്നു. അശരണരായവരെ അറിഞ്ഞുകൊണ്ട് തന്റെ സേവനം തീർത്തും സൗജന്യമായി നൽകാനും അദ്ദേഹം മറന്നില്ല.
പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഇരുപത്തി രണ്ടോളം വാഹനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം സേവന പ്രവർത്തനത്തിനായി ഓടിക്കൊണ്ടിരിക്കുന്നു. എട്ടോളം ജില്ലകളിൽ ബ്രാഞ്ച് ഉള്ള ഇദ്ദേഹത്തിന്റെ പ്രവർത്തി ഇന്ന് തമിഴ് നാട്ടിലും എത്തിനിൽക്കുന്നു. തെക്കിനിയേടത്തു മണിയൻ വാര്യരുടെയും, മൊടപോലൂരു പാറുക്കുട്ടി വാരസ്യാരുടെയും ആറുമക്കളിൽ ഇളയവാനായ ശ്രീ കൃഷ്ണപ്രസാദിനു ഭാര്യ ഗീത, മക്കൾ ദുർഗ്ഗ, ഭദ്ര എന്നിവർ നൽകുന്ന പിന്തുണ എത്രകണ്ട് വലുതെന്ന് പറയാതെ വയ്യ. ലോകത്തിൽ എല്ലായിടത്തും വൈദ്യുതി എത്തിക്കുന്ന മഹത്തായ കണ്ടുപിടുത്തത്തിന്റെ പാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശ്രീ കൃഷ്ണ പ്രസാദിന്റെ സേവനത്തിനായി 8281323184 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
കടപ്പാട്: വി.കെ ബൈജു.
Post Your Comments