ചെളിയില്‍ പുതഞ്ഞുപോയ ബസിനെ കയറുപയോഗിച്ച് വലിച്ചുകയറ്റുന്ന മണിപ്പൂര്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രം ശ്രദ്ധേയമാകുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ലോക്താക് തടാകം കാണാൻ സ്കൂളിൽ നിന്നും പുറപ്പെട്ട വിദ്യാർത്ഥിനികളാണ് ലോകത്തിനു മുമ്പിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അഭിമാനം ഉയർത്തുന്ന പ്രകടനവുമായി ശ്രദ്ധ പിടിച്ചുപറ്റിയത്. യാത്രയ്ക്കിടയില്‍ ചളിനിറഞ്ഞ റോഡില്‍ ബസിന്റെ ചക്രങ്ങള്‍ താഴ്ന്നു. മറ്റാരും സഹായത്തിന് ഇല്ലാതായതോടെ പെൺകുട്ടികൾ തന്നെ മുൻകൈ എടുത്തു. തുടർന്ന് പെണ്‍കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ബസിനെ കയറുമായി ബന്ധിപ്പിച്ച് വലിച്ചുകയറ്റുകയായിരുന്നു .
ലവായ് ബീം ബീം എന്ന ട്വിറ്റർ യൂസർ പങ്കുവെച്ച ചിത്രത്തിലൂടെയാണ് പെൺകുട്ടികളുടെ ധീരത ലോകമറിഞ്ഞത്. ചിത്രം വളരെവേഗം ഇന്റർനെറ്റിൽ വൈറലായി. വുമണിപ്പൂര്‍, സ്ത്രീകളുടെ കരുത്ത് തുടങ്ങിയ വിശേഷണങ്ങളുമായി നിരവധിപേര്‍ കുട്ടികളെ പ്രശംസിക്കുകയുണ്ടായി.
Post Your Comments