ശ്രീനഗര്‍ : തലയ്ക്ക് വെടിയേറ്റിട്ടും പിന്മാറാതെ ഭീകരര്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ച് നിന്ന് പോരാടിയ ഋഷികുമാര്‍ എന്ന സൈനീകന്‍റെ അസാമാന്യധൈര്യം ചർച്ചയാകുന്നു. തലയ്ക്ക് വെടിയേറ്റ് വീണിട്ടും ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഋഷികുമാറിന്റെ ധീരമായ ഇടപെടലിലൂടെ വിഫലമാവുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപെടുന്നതിനിടെയാണ് ഋഷികുമാറിന് നേരെ ഭീകരർ വെടിയുതിർത്തത്.
വെടിയേറ്റ് വീണപ്പോഴും തന്‍റെ സമീപത്തേയ്ക്ക് ഭീകരര്‍ നടന്നടുക്കുന്നുവെന്ന് മനസിലായതോടെ ആക്രമണത്തിന് തയ്യാറെടുത്തിരുന്നുവെന്ന് ഋഷികുമാര്‍ വ്യക്തമാക്കി. ബീഹാര്‍ സ്വദേശിയായ ഋഷികുമാര്‍ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷത്തോളമായി.
Post Your Comments