ടെന്നസി : യുഎസില്‍ ഇന്ത്യന്‍ വംശജന് കൊല്ലപ്പെട്ടു. യുഎസില്‍ മോട്ടലിനു പുറത്തുണ്ടായ വെടിവെയ്പിലാണ് അമ്പത്താറുകാരനായ ഖണ്ഡു പട്ടേല്‍ കൊല്ലപ്പെട്ടത്. വൈറ്റ്ഹേവനി മോട്ടലില്‍ ഹൗസ്കീപ്പറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും അദ്ദേഹത്തോടൊപ്പം തന്നെ മോട്ടലിലാണ് താമസിക്കുന്നത്. വെടിവെയ്പ്പിന്റെ കാരണം വ്യക്തമായിട്ടില്ല. അക്രമിയെ സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ഫെബ്രുവരിക്കുശേഷം അഞ്ചാമത്തെ ആളാണ് യുഎസില്‍ വിവിധ സംഭവങ്ങളില്‍ കൊല്ലപ്പെടുന്നത്.
Post Your Comments