ഡുക്കാട്ടി വിൽപ്പനയ്ക്ക് വാങ്ങാനൊരുങ്ങുന്നവരുടെ കൂട്ടത്തിൽ ഹീറോയും. മലിനീകരണ വിവാദത്തില്‍ നിന്ന് തലയൂരുന്നതിനായി വന്‍ തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡുക്കാട്ടിയെ വിൽക്കാൻ ഒരുങ്ങുന്നതെന്നും, ഇന്ത്യയിലെ ഹീറോ മോട്ടോകോര്‍പ്പും ചില ചൈനീസ് നിര്‍മ്മാതാക്കളുമാണ് ഡുക്കാട്ടിയെ സ്വന്തമാക്കാന്‍ രംഗത്തുള്ളതെന്നും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയുന്നു
വിൽപ്പന സംബന്ധിച്ച റിപ്പോർട്ടുകൾ ഫോക്സ് വാഗണോ,ഡുക്കാട്ടിയോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്താക്കുറിപ്പ് ഡുക്കാട്ടി ആസ്ഥാനത്തുനിന്ന് ഉടന്‍ പുറത്തിറങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2012-ല്‍ 860 മില്യണ്‍ യൂറോയ്ക്കാണ് (6000 കോടിരൂപ) ഫോക്‌സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള ഔഡി ഡുക്കാട്ടിയെ സ്വന്തമാക്കിയത്.
പോയവര്‍ഷം ഡ്യുക്കാട്ടി 593 മില്യണ്‍ യൂറോ (4000 കോടിയിലേറെ) വരുമാനമാണ് നേടിയിരുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലായി 55,000 ഡുക്കാട്ടി മോട്ടോര്‍സൈക്കിളുകൾ വിറ്റഴിച്ചു.100 മില്യണ്‍ യൂറോ (700 കോടി രൂപയിലേറെ) ലാഭം ഡുക്കാട്ടിയില്‍നിന്ന് പ്രതിവര്‍ഷം ഫോക്‌സ്‌വാഗണിന് ലഭിക്കുന്നുവെന്നാണ് കണക്കുകള്‍.
Post Your Comments