![airindia](/wp-content/uploads/2017/04/airindia-kB0B-621x414@LiveMint.jpg)
ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കേണ്ടിയിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 12 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. വിഐപികളുടെ യാത്രകള്‍ ഉള്‍പ്പെടെ ഇതുമൂലം മുടങ്ങി.
11 വിമാനങ്ങള്‍ ജയ്പൂര്‍ വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. ഒരെണ്ണം ലക്‌നൗവിലും ഇറക്കി. കാലാവസ്ഥ മാറിതുടങ്ങിയപ്പോള്‍ ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു.
ഒട്ടേറെ വിമാനങ്ങള്‍ പുറപ്പെടുകയും എത്തുകയും ചെയ്യുന്ന വിമാനത്താവളമാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം. 1,100 ഓളം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
Post Your Comments