കൊണ്ടോട്ടി : നിറവും രൂപവും മാറ്റി കടത്താന്‍ ശ്രമിച്ച 52 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മലയാളി പിടിയില്‍. ദുബായില്‍ നിന്നെത്തിയ തൃശ്ശൂര്‍ എരുമപ്പെട്ടി സ്വദേശി നിസ്സാമുദ്ദിന്‍ ആണ് പിടിയിലായത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. ബാഗില്‍ ഹൈഡ്രോളിക് ജാക്കിയുടെ അകത്തും സ്പീക്കറിന്റെ ഹാന്‍ഡിലിന്റെ രൂപത്തിലുമായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments